You are Here : Home / News Plus

കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സി ഐ എസ് എഫ് ജവാന്മാര്‍ മരിച്ചു

Text Size  

Story Dated: Wednesday, October 08, 2014 03:38 hrs UTC

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നിലയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് സി ഐ എസ് എഫ് ജവാന്മാര്‍ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ട് ജവാന്മാരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടത്തിയ വിജയ് പ്രതാപ് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കാഞ്ചീപുരം പോലീസ് സൂപ്രണ്ട് പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അവധി അനുവദിക്കാത്തതുമൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു പ്രതാപ് സിങ്ങെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.