You are Here : Home / News Plus

തരൂരിനെ വിമര്‍ശിക്കുന്നവര്‍ പാശ്ചാത്യ ചിന്താഗതിക്കാര്‍ ; ഒ. രാജഗോപാല്‍

Text Size  

Story Dated: Tuesday, October 07, 2014 07:48 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തേയും അദ്ദേഹത്തിന്‍െറ സ്വഛ്ഭാരത് ആഹ്വാനത്തേയും പ്രശംസിച്ചതിന് ശശി തരൂരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ പാശ്ചാത്യ ചിന്താഗതിക്കാരാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. രാഷ്ട്രീയ പ്രതിയോഗിയെ ശത്രുവായി കാണുന്നത് പാശ്ചാത്യ രീതിയാണ്. രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രധാനമന്ത്രിയുടെ നടപടിയെ അനുകൂലിക്കാനേ കഴിയൂ.അദ്ദേഹം രാഷ്ട്രീയമല്ല, രാജ്യത്തിന്‍െറ കാര്യമാണ് പറഞ്ഞതെന്നും അതിനെ അനൂകൂലിച്ചതിന്‍െറ പേരില്‍ തരൂരിനെ വിമര്‍ശിക്കുന്നതിന് ഒരു നീതീകരണവുമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. തൃശൂരില്‍ പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഒ.രാജഗോപാല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.