You are Here : Home / News Plus

തരൂര്‍ മോദിയെ പ്രശംസിക്കുന്നത് അംഗീകരിക്കാനാവില്ല ;പി. പി തങ്കച്ചന്‍

Text Size  

Story Dated: Tuesday, October 07, 2014 07:32 hrs UTC

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച തരൂര്‍ മോദിയെ നിരന്തരം പ്രശംസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ശശി തരൂര്‍ മോദിയെ പ്രകീര്‍ത്തിച്ചത് അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന്‍്റെ ബദ്ധ ശത്രുവാണ് മോദി. മോദി ആരാണെന്ന് മനസിലാക്കാന്‍ പറ്റാത്ത തരത്തില്‍ വിവരമില്ലാത്ത ആളല്ല തരൂര്‍. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉചിതമായ നടപടിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.