You are Here : Home / News Plus

ശശി തരൂര്‍ വിവാദം ; തീരുമാനം നാളെയെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, October 07, 2014 05:58 hrs UTC

കോണ്‍ഗ്രസ് ദേശീയ വക്താവും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസിന്‍െറ തീരുമാനം നാളെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശശി തരൂര്‍ നിരവധി തവണ മോദിയെ പ്രശംസിച്ച് സംസാരിച്ചു. ഇത് കോണ്‍ഗ്രസിന് ചേര്‍ന്നതല്ല. തരൂരിന്‍്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. മോദിയുടെയും ആര്‍.എസ്.എസിന്‍്റെയും അജണ്ട ഒരു കോണ്‍ഗ്രസുകാരനും പിന്തുണക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിവാദം സംബന്ധിച്ച് കെ.പി.സി.സിയുടെ തീരുമാനം നാളെയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു. മോദി മാറിയെന്നും ഇപ്പോള്‍ മറ്റൊരു മോദിയെയാണ് കാണുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആധുനികതയുടെയും പുരോഗതിയുടെയും അവതാരമാണ് മോദിയെന്നും തരൂര്‍ പറഞ്ഞിരുന്നു. തുര്‍ന്ന് മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള ക്ഷണം തരൂര്‍ സ്വീകരിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.