You are Here : Home / News Plus

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു

Text Size  

Story Dated: Tuesday, October 07, 2014 05:56 hrs UTC

അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ, രജോരി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് തുടരുന്നത്. തിങ്കളാഴ്ച രാത്രി നിയന്ത്രണ രേഖയിലെ 40 ഓളം ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.ഞായറാഴ്ച രാത്രിയാണ് അതിര്‍ത്തി നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന ഷെല്ലാക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും തുടര്‍ന്ന ഷെല്ലാക്രമണത്തിലും വെടിവെപ്പിലും അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.