You are Here : Home / News Plus

തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

Text Size  

Story Dated: Tuesday, October 07, 2014 03:51 hrs UTC

തലച്ചോറിലെ സ്ഥല-ദിശാസൂചക സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2014-ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഒകീഫ്, ഗവേഷകദമ്പതിമാരായ മേ-ബ്രിറ്റ് മോസര്‍, എഡ്വാര്‍ഡ് മോസര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
സ്ഥാനവും ദിശയും കണ്ടെത്താന്‍ മസ്തിഷ്‌കം എങ്ങനെ നമ്മളെ സഹായിക്കുന്നു എന്ന് കണ്ടെത്തുകയാണ് ഗവേഷകര്‍ ചെയ്തത്. ഒരുതവണ സന്ദര്‍ശിച്ച സ്ഥലത്തേക്ക് വീണ്ടും ഒരാള്‍ക്ക് എത്താന്‍ ദിശ ഓര്‍ത്തിരിക്കുന്നത് എങ്ങനെയെന്നും ഈ കണ്ടെത്തല്‍ വിശദീകരിക്കുന്നു. സ്വന്തം ചുറ്റുപാട് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ അല്‍ഷൈമേഴ്‌സ് രോഗികള്‍ എങ്ങനെ അകപ്പെടുന്നുവെന്ന് വിശദീകരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.