You are Here : Home / News Plus

മോദിക്ക് അഭിനന്ദനം; തരൂരിനെതിരെ കോണ്‍ഗ്രസ്

Text Size  

Story Dated: Monday, October 06, 2014 10:21 hrs UTC

പ്രധാനമന്ത്രിയെ ശശി തരൂര്‍ പ്രശംസിച്ചത് ശരിയായില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ നിര്‍ത്തണം. കമല്‍ ഹാസന്റെ അഭിപ്രായം പോലും തരൂരിനുണ്ടായില്ല. ഇക്കാര്യത്തില്‍ കെപിസിസിക്ക് ശക്തമായ എതിര്‍പ്പുണ്ട്. അദ്ദേഹം നിലപാട് ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഹസന്‍ പറഞ്ഞു.
നരേന്ദ്ര മോദി വര്‍ഗീയ അജണ്ടയുടെ ഭാഗമാകുകയാണ് തരൂരെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു ആരോപിച്ചു. മോദിയുടെ രാഷ്ട്രീയം തരൂര്‍ മനസിലാക്കണം. വിഷയം എഐസിസിയുടെയും കെപിസിസിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും ലിജു പറഞ്ഞു.

മോദിയുടെ സ്വഛ്ഭാരത മിഷനില്‍ ചേരാനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരും രംഗത്തെത്തി. മോദി തന്നെ ക്ഷണിക്കാത്തതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.