You are Here : Home / News Plus

തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ്

Text Size  

Story Dated: Monday, October 06, 2014 07:18 hrs UTC

തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരള സന്ദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അദ്ദേഹത്തെ തലപ്പാവ് അണിയിച്ച സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് രാജ്‌നാഥ് ഇക്കാര്യം ചോദിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന കൈതമുക്കിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സന്തോഷാണ് തിരുവനന്തപുരത്തുവച്ച് കേന്ദ്രമന്ത്രിയെ തലപ്പാവണിയിച്ചത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു ഇത്. സംഭവം വിവാദമായതോടെ ബി ജെ പിക്കും സംസ്ഥാന പോലീസിനുമെതിരെ സി പി എം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാന പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.