You are Here : Home / News Plus

മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

Text Size  

Story Dated: Monday, October 06, 2014 06:42 hrs UTC

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന് വിമര്‍ശമുയരുകയും കാര്‍ട്ടൂണിനെതിരെ മലയാളികളടക്കം രോഷപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്‍െറ മാപ്പു പറച്ചില്‍. ഫേസ്ബുക്ക് പേജിലൂടെയാണ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസെന്‍തല്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ നിരവധി പരാതികള്‍ വായനക്കാരില്‍ നിന്നും ലഭിച്ചു. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ പശ്ചാത്യരാജ്യങ്ങളുടെയോ വികസിത രാജ്യങ്ങളുടെയോ കുത്തകയല്ല എന്നാണ് കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഉദ്ദേശിച്ചിട്ടുണ്ട്. ചിത്രം ഒരുതരത്തിലും വംശീയമായുള്ള അധിക്ഷേപമല്ളെന്നും ക്ഷമാപണത്തില്‍ പറയുന്നു. ഫേസ് ബുക്കിലൂടെ പ്രതികരിച്ച വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.