You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, 5 ഗ്രാമീണര്‍ മരിച്ചു

Text Size  

Story Dated: Monday, October 06, 2014 03:47 hrs UTC

ജമ്മുകശ്മീരിലെ അര്‍നിയ സബ് സെക്ടറില്‍ പാക് സേനയുടെ വെടിവെയ്പിലും ഷെല്ലാക്രമണത്തിലും അഞ്ചു ഗ്രാമീണര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത. ഇന്നുപുലര്‍ച്ചെയാണ് പാകിസ്താന്‍ ആക്രമിച്ചത്. വെടിവെയ്പ് അരമണിക്കൂര്‍ നീണ്ടുനിന്നു.
പൂഞ്ച് അതിര്‍ത്തിയിലെ ബല്‍നോയ് സബ്‌സെക്ടറില്‍ ഇന്ത്യന്‍ ക്യാമ്പിനുനേരെ ഞായറാഴ്ച രാവിലെയും ആക്രമണമുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതിലും ശക്തമായ ആക്രമണമാണ് ഇന്നുണ്ടായത്. ഒക്ടോബറില്‍ ഇത് പതിനൊന്നാംതവണയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇതില്‍ ഏഴുതവണ പൂഞ്ച് അതിര്‍ത്തിയിലായിരുന്നു കരാര്‍ ലംഘനം. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകരുകയുമുണ്ടായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.