You are Here : Home / News Plus

മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ് നല്‍കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

Text Size  

Story Dated: Sunday, October 05, 2014 05:03 hrs UTC

ന്യൂഡല്‍ഹി: മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ് നല്‍കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.പട്ടിക കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി സ്‌നേഹലത കുമാര്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതിക്കു സമര്‍പ്പിച്ചു.പ്രഫ. എം.ജി.എസ്‌. നാരായണന്‍, ജോര്‍ജ്‌ ഓണക്കൂര്‍, ഗാനരചയിതാക്കളായ ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, പി. ജയചന്ദ്രന്‍ ജഗതി ശ്രീകുമാര്‍, ഡോ. വി.പി. ഗംഗാധരന്‍, കെ.എം. റോയ്‌, എന്നിവര്‍ക്കു പത്മശ്രീയും പരിഗണനയിലുണ്ട്. റിപ്പബ്ലിക്‌ ദിനത്തലേന്നാണു പത്മപുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌.പത്മശ്രീ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖരുമുണ്ട്.സൂര്യ കൃഷ്‌ണമൂര്‍ത്തി , എം.ജി. ശ്രീകുമാര്‍ , ഡോ. സഹദുള്ള , വര്‍ഗീസ്‌ കുര്യന്‍ , ഡോ. ജി.ബി. നായര്‍ , ഡോ. എന്‍.പി.പി. നമ്പൂതിരി , ഡോ. സിദ്ദിഖ്‌ അഹമ്മദ്‌, കാനായി കുഞ്ഞിരാമന്‍ , ഡോ. രാജന്‍ ജോസഫ്‌ മാഞ്ഞൂരാന്‍, കേരളമന്ത്രിസഭാ ഉപസമിതി എണ്‍പതോളം പേരുടെ പട്ടിക തയാറാക്കിയിരുന്നു. പിന്നീട് പട്ടിക 33 പേരിലേക്കു ചുരുക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.