You are Here : Home / News Plus

ശിവസേനയെ വിമര്‍ശിക്കില്ലെന്ന് മോദി

Text Size  

Story Dated: Sunday, October 05, 2014 10:30 hrs UTC

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ശിവസേനയെ വിമര്‍ശിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് ബഹുമാനം ഉള്ളതിനാലാണ് ഇതെന്നും മോദി പറഞ്ഞു. ബാല്‍ താക്കറെ മരിച്ച ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലനിന്ന നേതാവായിരുന്നു അദ്ദേഹമെന്നും മോദി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ സാംഗിലില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.