You are Here : Home / News Plus

ജോയ്‌സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍

Text Size  

Story Dated: Sunday, October 05, 2014 10:28 hrs UTC

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്നെ വഴിയില്‍ തടഞ്ഞ എംപി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി അദ്ദേഹം പറഞ്ഞു. ആദിവാസികളെ ജോയ്‌സ് ജാമ്യത്തടവുകാരാക്കി. കോട്ടക്കമ്പൂര്‍ വിഷയമാണ് അദ്ദേഹത്തിനു തന്നോടുള്ള വിരോധത്തിനു കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മലയോര ഹൈവേയിലെ കലുങ്കുകള്‍ വനം വകുപ്പ് പൊളിച്ചുകളഞ്ഞു എന്ന പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.