ഇഞ്ചിയോണ്‍: മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍െറ മികവില്‍ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം. പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4^2) തോല്‍പ്പിച്ചാണ് ഇന്ത്യ 16 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 4X400 റിലേയിലും ഇന്ത്യ റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. മലയാളി താരം ടിന്റു ലൂക്ക ഉള്‍പ്പെട്ട വനിതാ ടീമാണ് മെഡല്‍ നേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ടിന്റുവിന്‍െറ മെഡല്‍ നേട്ടം രണ്ടായി. കഴിഞ്ഞദിവസം വനിതകളുടെ 800 മീറ്ററില്‍ ടിന്റു വെള്ളി നേടിയിരുന്നു.
Comments