വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മുസ് ലിം ലീഗിന്‍െറ കുഴപ്പം കൊണ്ടെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സത്യാവസ്ഥ മനസിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ് ലിം ലീഗ് കുറച്ചുകൂടി ഇച്ഛാശക്തി കാണിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണ്. ഇവരാണ് മന്ത്രി അറിയാതെ ഉത്തരവ് പുറപ്പെടുവിക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് മുകളില്‍ ലോബി പ്രവര്‍ത്തിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments