സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പത്തനംതിട്ട സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 17ന് സരിത മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
Comments