പാലക്കാട് : സ്റ്റാലിനിസ്റ്റ് സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു കേന്ദ്ര മന്ത്രി എ.കെ. ആന്റണി.സ്റ്റാലിനിസ്റ്റ് രീതി ഇനിയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പാലക്കാടന്‍ കോട്ടയുള്‍പ്പെടെ തകരും. പാര്‍ട്ടി നേതാക്കള്‍ വട്ടമിരുന്നു ചര്‍ച്ച ചെയ്തു പ്രതിയോഗികളുടെ പട്ടിക തയാറാക്കി വകവരുത്തുന്ന കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കണം. പൌരന്മാരെ വേര്‍തിരിക്കുന്ന മോദിയല്ല; രാജ്യം ഭരിക്കേണ്ടതു മതേതര ശക്തികളാകണം. പാലക്കാട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവിത വികസനമാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. വികസനത്തില്‍ കേരളത്തിന്റെ ഏഴയലത്തുപോലും ഗുജറാത്ത് വരില്ല. പരമദയനീയമാണ് അവിടുത്തെ ഗ്രാമീണരുടെ സ്ഥിതി. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സര്‍വേഫലങ്ങളെ തെറ്റിച്ച ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമെന്നും യുഡിഎഫ് മികച്ചവിജയം നേടുമെന്നും ആന്റണി പറഞ്ഞു.
Comments