സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന്റെ കവാടത്തിനടുത്ത് ചാവേര്‍ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
യു.എന്‍. വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു കാര്‍ബോംബാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഷെബാബ് വിമതസംഘം ഏറ്റെടുത്തു. ഷെബാബുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ആഫ്രിക്കന്‍ യൂണിയന് സുരക്ഷാ സേന, യു.എന്‍., വിവിധ രാഷ്ട്രങ്ങളുടെ എംബസികള്‍ തുടങ്ങിയവയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് വിമാനത്താവള സമുച്ചയത്തിലാണ്. ഇതിനടുത്തായിരുന്നു ആക്രമണം.
സൊമാലിയക്കാരാണ് മരിച്ചവരെല്ലാവരും. ചില യു.എന്‍. സുരക്ഷാ ഭടന്മാര്ക്ക് പരിക്കേറ്റു. ഈ ആഴ്ച തുടക്കത്തില്‍ മെഗാദിഷുവില് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വിമതര്‍ ഇരട്ട ബോംബാക്രമണം നടത്തിയിരുന്നു.
Comments