ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന് കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കിയ നേതാവാണ് വി.എസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിഎസ് പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയെ പോലെ ആക്രമിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കേരള രാഷ്ട്രീയത്തില്‍ കുറേ ദിവസങ്ങളായി വി.എസ് സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് പാര്‍ട്ടി സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രതിപക്ഷ നേതാവിന്‍െറ ക്യാബിനറ്റ് പദവി ഉപയോഗിക്കുകയും മറ്റൊരു ഭാഗത്ത് കെ.കെ. രമക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്യുന്നു. സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കിയ ശേഷം ഇപ്പോള്‍ യു.ഡി.എഫിന് നേരെ വി.എസ് തിരിഞ്ഞിരിക്കുകയാണെന്നും മുരളീധരന് ആരോപിച്ചു.
പാമോലിന്‍ കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments