വികസന പദ്ധതികള്‍ക്കുവേണ്ടി വയല്‍നികത്തുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി കെ.സി.ജോസഫ്.നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുന്നതിനുവേണ്ടി വയല്‍നികത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നത് പരാമര്‍ശിച്ചുകൊണ്ട് ഇത്തരമൊരു ചിന്താഗതി വെച്ചുപുലര്ത്തിയിരുന്നുവെങ്കില് നെടുമ്പാശേരിയില്‍ വിമാനത്താവളമുയരുമായിരുന്നുവോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മിച്ചത് ഏക്കര്‍ കണക്കിന് ഭൂമി നികത്തിക്കൊണ്ടാണ്. തരിശായി കിടക്കുന്ന കൃഷി ഭൂമി ഇത്തരത്തില്‍ പൊതുപങ്കാളിത്തത്തോടെയുളള പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments