പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇക്കാര്യത്തില്‍ ചൈനയുടെ അഭിപ്രായം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ പോകുന്നത് പോലെ തന്നെ കാലാകാലങ്ങളായി അരുണാചല്‍ പ്രദേശിലും ഇന്ത്യന്‍ ഭരണാധികാരികള്‍ പോകാറുണ്ട്. അത് ഇനിയും തുടരും. അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments