You are Here : Home / News Plus

ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് കോടിയേരി

Text Size  

Story Dated: Saturday, October 25, 2014 02:35 hrs UTC

കാസര്‍കോട്: ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് സി.പി.ഐക്ക് പുറമെ മറ്റ് ഇടതുപക്ഷ കക്ഷികളുമായും യോജിച്ചു പ്രവര്‍ത്തിക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് സി.പി.എം ശിഥിലമാകാതെ ഇന്നും നിലനില്‍ക്കുന്നത്. ഹിന്ദുത്വവാദം പ്രചരിപ്പിച്ച് അധികാരത്തിലത്തെിയ നരേന്ദ്ര മോദി ഹിന്ദു കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.