You are Here : Home / News Plus

പാന്‍ മസാല വില്‍പനക്കാരന്‍റെ കറന്‍റ് ബില്‍ 132 കോടി!

Text Size  

Story Dated: Friday, October 24, 2014 04:03 hrs UTC

ഛണ്ഡിഗഡ്: ദീപാവലിയോടനുബന്ധിച്ച് ഹരിയാനയിലെ രാജേഷ് എന്ന വെറ്റില-പാന്‍ മസാല വില്‍പനക്കാരന് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ കെങ്കേമമായ സമ്മാനം. സോണിപത് ജില്ലയിലെ ഗൊഹാനയില്‍ ചെറിയൊരു മുറുക്കാന്‍ കട നടത്തുന്ന രാജേഷ് ഒക്ടോബര്‍ മാസത്തില്‍ അടക്കേണ്ട കറന്‍റ് ബില്‍ തുക അത്ര ചെറുതല്ല. 132.29 കോടിയാണ്! ബില്ല് കണ്ട് ഞെട്ടിയ രാജേഷ് കരുതി നമ്പറുകള്‍ അടിച്ചപ്പോള്‍ അധികമായിപ്പോയതായിരിക്കുമെന്ന്. എന്നാല്‍, ഒന്നുകൂടി നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. അക്ഷരത്തിലും അടിച്ചുവെച്ചിരിക്കുന്നു അതേ തുക!
വാടകക്ക് ചെറിയൊരു കട നടത്തുന്ന ഒരു എളിയ മനുഷ്യനാണ് ഞാന്‍. ഒരു ബള്‍ബും ഫാനും മാത്രമാണ് കടയില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണയായി ആയിരത്തില്‍ താഴെയാണ് ബില്ല് വരാറുള്ളത്. എന്നാല്‍, ഇത് ശരിക്കും ഞെട്ടിച്ചു- രാജേഷ് പറയുന്നു.
ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി നിജസ്ഥിതി അറിയാനൊരുങ്ങുകയാണ് രാജേഷ്. ഉത്തര ഹരിയാന ബിജ് ലി വിതരണ്‍ നിഗം ആണ് ബില്ല് നല്‍കിയിരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.