You are Here : Home / News Plus

പേയ്മെന്‍റ് സീറ്റ് വിവാദം സംബന്ധിച്ച അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

Text Size  

Story Dated: Monday, October 20, 2014 04:17 hrs UTC

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ബെന്നറ്റ് ഏബ്രഹാമിന്‍റെ സീറ്റ് സംബന്ധിച്ച വിവാദം അന്വേഷിക്കുന്നതിന് ലോകായുക്ത ഉത്തരവ്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയത് പണം വാങ്ങിയാണെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മുരിക്കുപുഴ സ്വദേശി ഷംനാദ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഐ.ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല.
ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമെടുത്ത യോഗത്തിന്‍റെ മിനിട്സ് ഹാജരാക്കാനും ലോകായുക്ത നിര്‍ദേശിച്ചു. മിനിട്സ് നല്‍കാന്‍ തയാറായില്ലങ്കെില്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. തെരഞ്ഞെടുപ്പ് ചിലവിലേക്കായി ഒരു കോടി 87 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയെന്ന് പറഞ്ഞെങ്കിലും ഇത് തെരഞ്ഞെടുപ്പ് ചിലവായി കണക്കില്‍ ചേര്‍ത്തിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു.
ബെന്നറ്റിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.