You are Here : Home / News Plus

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി കമ്മത്ത് അന്തരിച്ചു

Text Size  

Story Dated: Thursday, October 09, 2014 07:23 hrs UTC

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതി മുന്‍ ചെയര്‍മാനുമായ എം.വി കമ്മത്ത് (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നുരാവിലെയാണ് അന്ത്യം സംഭവിച്ചത്. സണ്‍ഡേ ടൈംസിന്റെയും ദി ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയുടെയും എഡിറ്ററായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 40-ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. 2004-ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.