You are Here : Home / News Plus

പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ പ്രതിരോധ ശേഷി തിരിച്ചറിയണമെന്ന് അരുണ്‍ ജയ്റ്റ്ലി

Text Size  

Story Dated: Thursday, October 09, 2014 07:20 hrs UTC

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ പ്രതിരോധ ശേഷി തിരിച്ചറിയണമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലി. പാകിസ്താന്‍ അതിര്‍ത്തിയില്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ ഒരിക്കലും കൈയേറ്റ രാജ്യമല്ല. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണെങ്കിലും പൗരന്‍മാരെ സംരക്ഷിക്കണമെന്ന പരമപ്രധാനമായ ദൗത്യം നടപ്പിലാക്കേണ്ടതുണ്ട്. പാകിസ്താന്‍ ഇത്തരത്തിലുള്ള സാഹസം സ്ഥിരമായി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്നും അത് പാകിസ്താന് താങ്ങാന്‍ കഴിയില്ളെന്നും ജയ്റ്റ്ലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സേന അതിര്‍ത്തിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി പാക് പ്രകോപനത്തോട് ശക്തമായി പ്രതികരിക്കുമെന്നും അരുണ്‍ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.