You are Here : Home / News Plus

'യാഹൂ' ലേ ഓഫ് പ്രഖ്യാപിച്ചു

Text Size  

Story Dated: Wednesday, October 08, 2014 03:27 hrs UTC

ബംഗളൂരു: കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി ഇന്‍റര്‍നെറ്റ് കമ്പനിയായ യാഹൂ ലോഓഫ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വളരെ കുറച്ച് പ്രവര്‍ത്തനങ്ങള്‍ മാത്രമാവും ഇനി നടക്കുക. ഇതോടെ നൂറുകണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചു വിടും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം യാഹൂ ഇന്ത്യയിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുമാരെ അമേരിക്കയിലെ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുമുണ്ട്.
ഒരു വര്‍ഷം മുമ്പ് തന്നെ കമ്പനി പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. അന്നു തന്നെ വൈകാതെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുമെന്നും വ്യാപകമായ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു.
ഇന്ത്യയില്‍ ഐ.ടി മേഖല ശക്തിപ്പെട്ടുതുടങ്ങിയ നാളുകളില്‍ ആദ്യമത്തെിയ ബഹുരാഷ്ട്ര ഭീമന്മാരില്‍ ഒന്നായിരുന്നു യാഹൂ. 2002ലാണ് കമ്പനി ഇന്ത്യയില്‍ ഗവേഷണ വികസന വിഭാഗം തുടങ്ങുന്നത്. ഇതിനു ശേഷമാണ് ഗൂഗിള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.