You are Here : Home / News Plus

ഫ്ളക്സ് നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Text Size  

Story Dated: Wednesday, October 08, 2014 02:58 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളക്സുകള്‍ പൂര്‍ണമായി നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫ്ളക്സ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഫ്ളക്സ് നിരോധനത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. ഈ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിനു പേരുടെ തൊഴിലുകള്‍ നഷ്ടപ്പെടുത്തുമെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇതുസംബന്ധിച്ച തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായത്. ഫ്ളക്സ് വ്യവസായത്തെ തകര്‍ക്കാത്ത രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. പൊതുസ്ഥലങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ സ്ഥാപിക്കുന്നതും അംഗീകാരമില്ലാത്ത ഫ്ളക്സുകളും നിരോധിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാരുടെ ഫ്ളക്സുകള്‍ വയ്ക്കേണ്ടെന്നും ധാരണയായെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.