You are Here : Home / News Plus

നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ബാലകൃഷ്ണപിള്ള.

Text Size  

Story Dated: Wednesday, October 08, 2014 12:32 hrs UTC

വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മോശമായതിനാലാണ് നുണ പരിശോധയ്ക്ക് തയാറാവാത്തത്. കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് 80 വയസായെന്നും ഇനിയാണോ നുണ പരിശോധനയെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.