You are Here : Home / News Plus

വിന്‍ഡീസ് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന

Text Size  

Story Dated: Wednesday, October 08, 2014 05:10 hrs UTC

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി നില നില്‍ക്കുന്ന വേതന തര്‍ക്കത്തെ തുടര്‍ന്ന് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നത്. ക്രിക്കറ്റ് ബോര്‍ഡുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നത്. കളി നടന്നില്ലെങ്കില്‍ ആരാധകരോട് മാപ്പു ചോദിക്കുന്നതായി വിന്‍ഡീസ് ബോര്‍ഡ് ട്വീറ്റ് ചെയ്തു. കൊച്ചിയിലെ മത്സരത്തില്‍ ഇറങ്ങില്ലെന്ന് കളിക്കാരുടെ പേരില്‍ വാര്‍ത്താ കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. സ്കൂള്‍ കുട്ടികളെ പോലെയാണ് ബോര്‍ഡ് കളിക്കാരെ കാണുന്നതെന്ന്  വിന്‍ഡീസ് ക്യാപ്റ്റന്‍  ഡൊയ്ന്‍ ബ്രാവോ ആരോപിച്ചു. അതേസമയം, മത്സരം നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.