You are Here : Home / News Plus

ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് ബാബു

Text Size  

Story Dated: Sunday, September 28, 2014 02:56 hrs UTC

കൊച്ചി: മദ്യനയത്തില്‍ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മന്ത്രി കെ.ബാബു. ബിവറേജസ് കോര്‍പ്പറേഷന്‍ കൊടുത്ത കണക്കുകള്‍ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് കോടതിയെ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ ടി.എന്‍ പ്രതാപന് തോന്നുന്നുണ്ടങ്കില്‍ അക്കാര്യം കോടതിയില്‍ തെളിയിക്കാം -അദ്ദേഹം പറഞ്ഞു.
മദ്യവില്‍പന സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈകോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ആരോപിച്ചിരുന്നു. മദ്യനയം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ താല്‍പര്യം സംരക്ഷിക്കുകയാണെന്നും പ്രതാപന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.