മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മ്മര്‍ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ജസ്വന്ത് സിംഗ് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശ്യമില്ലെന്ന് ജസ്വന്ത് സിംഗ് വ്യക്തമാക്കി.
ജസ്വന്ത് സിംഗിന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് രംഗത്തെത്തി.
Comments