മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ടൈലുമായി വന്ന വാഹനം തടഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് അണക്കെട്ടിന്റെ ഗാലറിയില്‍ തമിഴ്നാട് ടൈല്‍ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു.വള്ളക്കടവ് ചെക്ക്പോസ്റ്റിലാണ് വാഹനം തടഞ്ഞത്. ജലവിഭവ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനം വകുപ്പാണ് വാഹനം തടഞ്ഞിട്ടത്.
ഈ മാസം 12 നാണ് തമിഴ്നാട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
Comments