ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകൾ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോർഡ് പ്രസിഡന്റ്. എ.പത്മകുമാർ നടത്തിയ പരസ്യപ്രസ്താവനകളേയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments