ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതിന് പുറമേ വിദ്യാര്‍ഥികളുടെ കണ്സെഷന് മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും കോ-ഓഡിനേഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Comments