കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാധിച്ചവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങൾ മോഷ്ടിച്ച ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയിൽ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റിൽ നിന്നെത്തിയ സാധനങ്ങളിൽ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയർ, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാൽപ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
Comments