തിരുവല്ല നിരണം ഭാഗത്ത് കാണാതായ ബോട്ടിലുണ്ടായിരുന്ന പത്തു പേരും സുരക്ഷിതര്‍. അല്പ സമയം മുന്‍പാണ് ഇവരെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യനില സുരക്ഷിതമാണ്. ഈ ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് നിരണം ഭാഗത്ത് രക്ഷാ പ്രവര്‍ത്തനത്തിന് പോയത്. ഇവര്‍ പോയ ശേഷം ഇവരുമായുള്ള വാര്‍ത്താ വിനിമയ ബന്ധങ്ങളെല്ലാം നഷ്ടമായിരുന്നു. ഇന്നലെ രാത്രി 12 മണി വരെ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ 50ഓളം മത്സ്യബന്ധന തൊഴിലാളികള്‍ പേര് ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഒരു തുരുത്തില് അകപ്പെട്ട നിലയിലായിരുന്ന ഇവര്‍. ഇപ്പോഴും ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അല്പം മുന്‍പാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞത്.
Comments