You are Here : Home / News Plus

ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി

Text Size  

Story Dated: Tuesday, September 30, 2014 11:52 hrs UTC

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ജയലളിതയുടെ ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. 18 വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് ജയലളിതക്ക് ശിക്ഷ ലഭിച്ചത്. പാമോലിന്‍ കേസ് മുതല്‍ സോളാര്‍, പ്ലസ്ടു വരെയുള്ള കേസുകളില്‍ ആരോപണ വിധേയനയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയാണെന്നും വിഎസ് ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതികളിലാണ് ഉമ്മന്‍ ചാണ്ടി ആരോപണ വിധേയനായിട്ടുളളത്. ഇതെല്ലാം സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയിട്ടുള്ളവയാണ്. ഉമ്മന്‍ ചാണ്ടിക്ക് നിയമത്തിന്റെ മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്നും വിഎസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.