വാഷിങ്ടണ്‍:പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്നും ഭീകരതയുടെ ഭീഷണിക്കെതിരെയും കൂട്ടനശീകരണായുധങ്ങളുടെ വ്യാപനം തടയുന്നതിനും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും യു.എസും. ഇരുരാജ്യങ്ങളും ചേര്‍ന്നിറക്കിയ പ്രസ്താവനയിലാണ് ഈ പ്രഖ്യാപനം.പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്നും ഭീകരതയുടെ ഭീഷണിക്കെതിരെയും കൂട്ടനശീകരണായുധങ്ങളുടെ വ്യാപനം തടയുന്നതിനും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ രണ്ട് രാജ്യങ്ങളും പ്രതിജ്ഞ ചെയ്യുന്നു. ഇന്ത്യ-യു.എസ്. പങ്കാളിത്തം ലോകത്തിന് മാതൃകയാകും.വിരുന്നിനായി വൈറ്റ് ഹൗസിലെത്തിയ മോദിയെ ഗുജറാത്തി ഭാഷയില്‍ കുശലം ചോദിച്ചാണ് ഒബാമ സ്വകരിച്ചത്. 'കെം ചോ?' (എന്തുണ്ട് വിശേഷം?) എന്ന ഒബാമയുടെഅഭിവാദ്യത്തിന് 'വളരെ നന്ദി, പ്രസിഡന്റ്' എന്ന് മോദി മറുപടി നല്കി.ഒബാമയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്ന് മോദി പറഞ്ഞു. പങ്കാളിത്തത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്തെന്നും മനുഷ്യവംശത്തിന്റെ ക്ഷേമത്തിനായി രണ്ടുരാജ്യങ്ങളും യോജിച്ചുപ്രവര്‍ത്തിക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. വിരുന്നും ചര്‍ച്ചയും 90 മിനിറ്റ് നീണ്ടു. ചര്‍ച്ച വളരെ വിജയകരമായിരുന്നുവെന്ന് വിദേശകാര്യവക്താവ് സയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.
Comments