You are Here : Home / News Plus

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍

Text Size  

Story Dated: Tuesday, September 30, 2014 04:51 hrs UTC

തിരുവനന്തപുരം: തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. ശശിധരന്‍ അറിയിച്ചു. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ്് നടത്താനാണ് തീരുമാനം. ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയായിരിക്കും ഉപയോഗിക്കുക. രാജ്യത്ത് ആദ്യമായാണ് തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത്. ഇതിനായുള്ള ഫീല്‍ഡ് തല പ്രവൃത്തനങ്ങള്‍ നാളെ മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ വീടുകളിലത്തെി വിവരങ്ങള്‍ ശേഖരിക്കും. ഫീല്‍ഡ് തല പ്രവൃത്തനങ്ങള്‍ നാളെ മുതല്‍ ഒരു മാസം വരെ നീണ്ടു നില്‍ക്കും.
ഇത്തവണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രമായിരിക്കും ഉപയോഗിക്കുക. ഇതിനായി സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2014 ജനുവരി 1ന് പ്രസിദ്ധീകിരച്ച വോട്ടര്‍ പട്ടികയില്‍ ബൂത്ത് തലത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വാര്‍ഡ് തലത്തിലുള്ള പട്ടികയാക്കി മാറ്റും. 2015 ജനുവരി 5ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും.വാര്‍ഡ് പുനര്‍ വിഭജനം സമ്പൂര്‍മായി നടപ്പാക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് ഭാഗികമായി നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.