You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Text Size  

Story Dated: Tuesday, September 30, 2014 10:45 hrs UTC



പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.75 രൂപയും കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ 16ന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ വില കുറയ്ക്കാനാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.