ക്ലാസില്‍\ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം. സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Comments