You are Here : Home / News Plus

മോദിക്ക് ഒബാമയുടെ അത്താഴ വിരുന്ന്

Text Size  

Story Dated: Tuesday, September 30, 2014 06:41 hrs UTC

വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനു എത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹത്തിന്‍െറ മാതൃഭാഷയായ ഗുജറാത്തിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്ഷേമാന്വേഷണം. കെം ചോ (ഹൗ ആര്‍ യൂ) എന്നായിരുന്നു വൈറ്റ് ഹൗസിലെ സൗത്ത് ഗേറ്റില്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയ ഒബാമയുടെ ആദ്യ ചോദ്യം. ഗുജറാത്തിയില്‍ തന്നെ മോദി മറുപടി പറഞ്ഞു.

ചൊവ്വാഴ്ച ആരംഭിക്കുന്ന ഇരു രാഷ്ട്ര തലവന്മാരുടെയും കൂടിക്കാഴ്ചക്ക് മുന്നോടിയായിട്ടായിരുന്നു അത്താഴം. യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബിഡന്‍, വിദശകാര്യ സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് എന്നിവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. ഒബാമയുടെ ഭാര്യയും പ്രഥമ വനിതയുമായ മിഷേല്‍ ഒബാമ വിരുന്നില്‍ പങ്കെടുത്തില്ല. മോദിയോടോപ്പം വിദേശ കാര്യ മന്ത്രി സുഷമസ്വരാജ്, സുരക്ഷാ ഉപദേശകന്‍ അജിത് ദോവല്‍, ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കര്‍ എന്നിവരും ഉണ്ടായിരുന്നു. വൈറ്റ് ഹൗസിലെ ബ്ളൂ റൂമിലായിരുന്നു ഡിന്നര്‍ ഒരുക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.