You are Here : Home / News Plus

തമിഴ്‌നാട്ടില്‍ പലയിടത്തും വ്യാപക അക്രമം

Text Size  

Story Dated: Saturday, September 27, 2014 10:40 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതോടെ, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായി. പലയിടത്തും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.
കാഞ്ചിപുരത്ത് ബസ് കത്തിച്ചു. പലയിടത്തും വ്യാപക അക്രമം.കര്‍ണാടക, തമിഴ്‌നാട് അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കേരള ആര്‍ടിസിയും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി. പാലക്കാടുനിന്നും കോയമ്പത്തൂരിലേക്കുള്ള സര്‍വീസുകള്‍ നേരത്തേ നിര്‍ത്തിവെച്ചിരുന്നു.കടകള്‍ ബലമായി അടപ്പിച്ച പ്രവര്‍ത്തകര്‍ ചെന്നൈ അമ്പത്തൂരില്‍ ബസ് കത്തിച്ചു.
വിജയാഹ്ലൂദവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.