You are Here : Home / News Plus

ദാനോത്സവം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, September 26, 2014 07:58 hrs UTC

ഗാന്ധിജയന്തി വാരമായ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ രാജ്യമെമ്പാടും അരങ്ങേറുന്ന ദാനോത്സവം ഈ വര്‍ഷം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദാനം ചെയ്തും മറ്റുള്ളവരെ അതിനെ പ്രേരിപ്പിച്ചും സന്തോഷം പങ്കിടുന്ന പരിപാടി ആദ്യമായാണ് കേരളത്തില്‍ നടത്തുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഏഴു സ്ഥലങ്ങളിലാണ് ദാനോത്സവം നടക്കുന്നത്. ഏഴു സ്ഥലങ്ങളിലെ പരിപാടികളിലായി മുഖ്യമന്ത്രി ഓരോ മണിക്കൂര്‍ വീതം ചെലവഴിക്കും.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു രാവിലെ ഏഴേകാലിന് മുഖ്യമന്ത്രി തിരുവനന്തപുരം തമ്പാനൂര്‍ രാജാജി നഗര്‍ സന്ദര്‍ശിക്കും. മൂന്നാം തീയതി അഴീക്കോട് ഗവ. വൃദ്ധസദനം, നാലിന് പിറവം അഗതിമന്ദിരം, അഞ്ചിന് പുതുപ്പള്ളി, ആറിന് എറണാകുളം കുസുമഗിരി നവജ്യോതി ഓട്ടിസം സ്കൂള്‍, ഏഴിന് തിരുവനന്തപുരം നിഷ് സ്കൂള്‍, എട്ടിന് തിരുവല്ല മാര്‍ത്തോമ്മ വൃദ്ധസദനം, ഒന്‍പതിന് മലപ്പുറം തവനൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോംപ്ളക്സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.