ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കില്‍: രഞ്ജിത്
Text Size
Story Dated: Wednesday, August 27, 2014 12:57 hrs UTC
ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കിലാണെന്ന് സംവിധായകന്‍ രഞ്ജിത്. പൊതുകക്കൂസുകളിലും ട്രെയിനിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് എഴുതുന്നത്. ഇവര്‍ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടമാണ്.
എത്ര നല്ല സിനിമയെടുത്താലും ഇത്തരക്കാര്‍ വിമര്‍ശിക്കും. പണം വാങ്ങി എഴുതുന്ന കുഴലൂത്തുകാരും ഫെയ്‌സ്ബുക്കില്‍ സജീവമാണെന്ന് രഞ്ജിത്ത് പറഞ്ഞു. ഇത്തരം മനോരോഗികള്‍ക്ക് നിയന്ത്രണം വേണമെന്ന് രഞ്ജിത്ത് പറഞ്ഞു.
Comments