ന്യൂഡല്‍ഹി: സേതു സമുദ്രം തുറമുഖ കനാല്‍ പദ്ധതിക്കായി രാമസേതു പൊളിക്കില്ളെന്ന് കേന്ദ്ര ഗതാഗത-തുറമുഖ മന്ത്രി നിഥിന് ഗഡ്കരി. രാമ സേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ കപ്പല്‍ ഗതാഗതം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
സേതു സമുദ്രം പദ്ധതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷമാണ്. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് സര്‍ക്കാറിനു മുന്നില്‍ മറ്റുചില മാര്‍ഗങ്ങളുണ്ട്. അതെല്ലാം കോടതിയെ അറിയിക്കും. നിലനില്‍ക്കുന്ന ഒരു നിര്‍മ്മിതി എന്ന നിലയില്‍ രാമ സേതു തകര്ക്കില്ളെന്നാണ് എന്‍.ഡി.എ സര്‍ക്കാറിന്‍്റെ നിലപാടെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ കിഴക്കന്‍ തുറമുഖങ്ങളിലത്തൊന് ശ്രീലങ്ക ചുറ്റിയാണ് കപ്പലുകളും ബോട്ടുകളും സഞ്ചരിക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലെ കടലിടുക്കില്‍ ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടി വലിയ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുന്നതിനും തുറമുഖം സ്ഥാപിക്കുന്നതിനുമായാണ് സേതു സമുദ്രം പദ്ധതി. രാമ സേതുവിന്്റെഉത്ഭവത്തെ കുറിച്ച് ഭൂഗര്‍ഭ ശാസ്ത്ര പ്രകാരവും മതപരമായും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
Comments