വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എം ബി ഷായെ സുപ്രീംകോടതി നിയമിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഹര്‍ജിക്കാരനായ രാം ജെഠ്മലാനിക്ക് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വിവരം കൈമാറാന്‍ കോടതി നിര്ദ്ദേശിച്ചുറിട്ടയേര്ഡ് ജസ്റ്റിസ് അരിജിത് പസായത് സമിതിയുടെ ഉപാധ്യക്ഷനാകും. ജര്‍മ്മനിയിലെ എല്ജിജി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 26 വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം കണ്ടെത്തുന്നതിനും അത് തിരികെ കൊണ്ടുവരുന്നതിനും സുപ്രീംകോടതി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ജസ്റ്റിസ് ബി പി ജീവന് റെഡ്ഡി അധ്യക്ഷനായും ജസ്റ്റിസ് എം ബി ഷാ ഉപാദ്ധ്യക്ഷനുമായായിരുന്നു സമിതി. ജീവന് റെഡ്ഡി വ്യക്തിപരമായ കാരണങ്ങളാല്‍ സമിതിയില്‍ തുടരാനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പുനസംഘടിപ്പിച്ചു. എം ബി ഷാ പുതിയ അധ്യക്ഷനാകും.
Comments