ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്ദേശകനാകാന് ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷിയോടും താത്പര്യമില്ലെന്ന് വിശദീകരിച്ച് ഉസ്താദിന്റെ കുടുംബാംഗങ്ങള്‍ ക്ഷണം നിരസിച്ചു. വാരാണസി മേയറും ബി.ജെ.പി. നേതാവുമായ രാംഗോപാല്‍ മൊഹേല് വഴിയാണ് ഉസ്താദിന്റെ കുടുംബത്തോട് മോദി ഈ അഭ്യര്‍ഥന നടത്തിയതെന്ന് പേരമകന് ആഫാഖ് ഹൈദര്‍ പറഞ്ഞു. 'നിങ്ങള്‍ക്കെന്നോട് മണിക്കൂറുകളോളം സംഗീതത്തെപ്പറ്റി സംസാരിക്കാം, എന്നാല്‍ രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കുക' എന്ന് ബിസ്മില്ലാ ഖാന് പറയുമായിരുന്നെന്ന് ഹൈദര്‍ ഓര്‍മിച്ചു. 24-നാണ് മോദി വാരാണസിയില്‍ പത്രിക നല്‍കുന്നത്. മെയ് 12-നാണ് ഇവിടെ തിരഞ്ഞെടുപ്പ്.
Comments