കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം മാണി. എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ പത്രിക തടയാനുള്ള ഗൂഢാലോചന പൊളിഞ്ഞെന്നും മാണി പറഞ്ഞു.
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ളെന്നും സംസ്ഥാനത്തിന്‍്റെ പരിധിക്കകത്ത് നിന്നാണ് കടമെടുക്കുന്നതെന്നും മാണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ ഒരു പദ്ധതിയും മുടങ്ങിയിട്ടില്ളെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
Comments